വിനോദസഞ്ചാരികളുടെ വാഹനത്തിനുനേരെ കാട്ടാനയുടെ ആക്രമണം

അടിമാലി: ചിന്നക്കനാലിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തിനുനേരെ കാട്ടാനയുടെ ആക്രമണം. മരണത്തെ മുഖാമുഖം കണ്ട വാഹനത്തിലാണ് ഉള്ളില്‍ ഉണ്ടായിരുന്നവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്.കൊല്ലം സ്വദേശികളായ രണ്ട് ദമ്ബതികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ചൊവ്വാഴ്ച പലുര്‍ച്ച ഒന്നരയോടെ ആനയിറങ്കലിന് സമീപം അരിക്കൊമ്ബനെന്ന് വിളിക്കുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്.
വിനോദസഞ്ചാരികള്‍ കൊടൈക്കനാലില്‍നിന്ന് പൂപ്പാറ വഴി ചിന്നക്കനാലിലേക്ക് പോകുന്നതിന് ഇടയെയായിരുന്നു സംഭവം. റോഡില്‍ നിന്ന ഒറ്റയാന്‍ വാഹനം കൊമ്ബുപയോഗിച്ച് കുത്തി റോഡില്‍നിന്ന് നീക്കി. ഇതോടെ, ദമ്ബതികള്‍ പുറത്തിറങ്ങാതെ കരഞ്ഞ് ബഹളംവെച്ചു. ഈ സമയം റോഡിലൂടെ ചരക്കുലോറി വന്നതിനാല്‍ ഒറ്റയാന്‍ പിന്തിരിഞ്ഞു. വനം ഉദ്യോഗസ്ഥര്‍ രാത്രി പട്രോളിങ്ങിന് സമീപത്തു തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് ദമ്ബതികളെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.