Idukki വാര്‍ത്തകള്‍
കുമളി ഗ്രാമ പഞ്ചായത്തില്‍ ഞാറ്റുവേല ചന്ത
കുമളി ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം കുമളി കൃഷിഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക സഭകള്‍ മുഖേന കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് കര്‍ഷകരില്‍ അവബോധം ജനിപ്പിക്കുക, കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ലഭ്യത സമയബന്ധിതമായി ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചന്ത സംഘടിപ്പിക്കുന്നത്.
പച്ചക്കറി തൈകളുടെ പ്രദര്‍ശനവും ഒരുക്കി. വികസനകാര്യ സ്റ്റാന്റ്‌റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജനി ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫീസര്‍ സോജി തോമസ്, കര്‍ഷക സമതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









































































