ജെ പി എം കോളേജിൽ തൊഴിൽ മേള


ലബക്കട: ജെ പി എം ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്ലേസ്മെൻ്റ്സെല്ലിന്റെയും, റിക്രൂട്ട്മെന്റ് ഹബിൻ്റെയും നേതൃത്വത്തിൽ ജൂലായ് 9, ശനിയാഴ്ച മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മുൻകൂറായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷന് നുള്ള സൗകര്യവും ലഭ്യമാണ്. 30-ൽ പരം കമ്പനികൾ പങ്കെടുക്കുന്ന ഈ തൊഴിൽ മേളയിൽ 500- ൽ അധികം തൊഴിൽ അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ഹൈറേഞ്ചിലെ വിദ്യാർഥികൾക്ക് വിവിധ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുകയും അവ നേടികൊടുക്കുകയുമാണ് ഈ തൊഴിൽ മേളയുടെ ലക്ഷ്യം. പ്ലസ് ടൂ, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി ജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരങ്ങൾ ലഭിക്കുന്ന ഈ തൊഴിൽ മേളയുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ കോളേജിന്റെ വെബ്സൈറ്റ് സന്ദർശിക്കു കയോ 9048184493, 9645134279 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9656557054 എന്ന വാട്സ്ആപ് നമ്പറിലൂടെ തങ്ങളുടെ ബയോഡേറ്റാ അയയ്ക്കാവുന്നതാണ്.