പ്രധാന വാര്‍ത്തകള്‍
മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോന്‍ അന്തരിച്ചു


കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോന്‍ അന്തരിച്ചു.
90 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂന്ന് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നാം നായനാര്‍ മന്ത്രിസഭയില്‍ ധന വകുപ്പും എക്സൈസ് വകുപ്പും കൈകാര്യം ചെയ്തു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരിക്കെ 1987ല്‍ ആണ് ആദ്യമായി മലമ്ബുഴയില്‍ നിന്ന് മത്സരിച്ചത്. കന്നിയങ്കത്തില്‍ കോണ്‍ഗ്രസിനെ എ.തങ്കപ്പനെ മുട്ടുകുത്തിച്ചപ്പേള്‍ തേടിയെത്തിയത് മന്ത്രി പദവി.