ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് മഹിളാ സമാജ് പരിസ്ഥിതി ദിനാഘോഷം കട്ടപ്പനയിൽ നടന്നു


ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് മഹിളാ സമാജ് പരിസ്ഥിതി ദിനാഘോഷം കട്ടപ്പനയിൽ നടന്നു.
പരിസ്ഥിതി ദിനാചരണം
കാർഷിക താലൂക്ക് രക്ഷാധികാരി
ഫാദർ ജോസ് മംഗലത്തിൽ ഉദ്ഘാടനം ചെയ്തു.
ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് മഹിളാ സമാജിൻ്റ് നേതൃത്വത്തിലാണ് പരിസ്ഥിതി ദിനാഘോഷം കട്ടപ്പനയിൽ സംഘടിപ്പിച്ചത്.
കട്ടപ്പന സെൻ്റ് ജോർജ് പാരീഷ് ഹാളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഇൻഫാം
കാർഷിക താലൂക്ക് രക്ഷാധികാരി
ഫാദർ ജോസ് മംഗലത്തിൽ ഉദ്ഘാടനം ചെയ്തു.
കാർഷിക താലൂക്ക് ഡയറക്ടർ ഫാദർ വർഗ്ഗീസ് കുളമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രവർത്തകൻ മധു കെ .ബി കൊല്ലക്കാട്ട് പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി.
താലൂക്ക് അസ്സിസ്റ്റൻ്റ് ഡയറക്ടർ ഫാദർ ജോർജ് പുല്ലാന്തനാൽ, താലൂക്ക് മഹിളാ സമാജ് പ്രസിഡൻ്റ് ജയമ്മ ജേക്കബ്ബ് വളയത്തിൽ, കാർഷിക താലൂക്ക് പ്രസിഡൻ്റ് ബേബി ജോസഫ്, സെക്രട്ടറി സാജൻ ജോസഫ് എന്നിവർ സംസാരിച്ചു.
പങ്കെടുത്ത കർഷകർക്ക് 10 തൈകൾ വീതം വിതരണം ചെയ്തു.