Idukki വാര്‍ത്തകള്‍
കട്ടപ്പന സെൻ്റ് മർത്താസ് നേഴ്സറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ചിരികളികളോടെയണ് കുരുന്നുകൾ വീണ്ടും നേഴ്സറിയിൽ എത്തിയത്


കട്ടപ്പന സെൻ്റ് മർത്താസ് നേഴ്സറി സ്കൂളിലെ പ്രവേശനോത്സവം വേറിട്ടതായി മാറി.
നിറഞ്ഞ ചിരികളികളോടെ മാതപിതാക്കളുടെ കൈ പിടിച്ച് പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ കുരുന്നുകളെ മധുരം നൽകിയാണ് അദ്ധ്യാപകർ സ്വീകരിച്ചത്.
വാർഡ് കൗൺസിലർ സോണിയ ജെയ്ബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
മദർ സുപ്പിരിയാൻ സിസ്റ്റർ സ്നോ മേരി അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മെറിൻ പരിപാടികൾക്ക് നേതൃത്വം നൽകി.