തോട്ടം തൊഴിലാളി ക്ഷേമപദ്ധതി: വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം


തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെയുള്ള വിവര ശേഖരണം പൂര്‍ത്തിയാക്കി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയില്‍ തിരുവനന്തപുരം ജില്ലാ ഓഫീസിനു കീഴില്‍ അംഗങ്ങളായവരും നിലവില്‍ അംഗത്വം മുടങ്ങി കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ ഫോണ്‍ നമ്പര്‍ മുതലായവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ഹാജരായോ സ്വന്തമായോ ജൂലൈ 31 നു മുന്‍പായി അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനുള്ള തുകയായ 25 രൂപ ഇതുവരെ ഒടുക്കാത്തവര്‍ പ്രസ്തുത തുക കൂടെ ഒടുക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8547655318, 8547655321 (പീരുമേട്), 8547655325
(വണ്ടന്മേട്), 8547655327 (മൂന്നാര്‍),
8547655329 (ആലുവ).