Education
സ്‌കോള്‍ കേരള ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പ്രവേശനം,പുനഃപ്രവേശന തീയതി ദീര്‍ഘിപ്പിച്ചു


2022 -23 അധ്യായന വര്‍ഷം സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്സ് രണ്ടാം വര്‍ഷ പ്രവേശനം പുനഃപ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2022 ജൂലൈ 5 വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഫീസ് ഘടനയും റജിസ്ട്രേഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ 8 വൈകുന്നേരം 5 മണിക്ക് മുന്‍പായി സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഫോണ്‍- 0486 2225243.