കാവുകളുടെ സംരക്ഷണത്തിന് ധനസഹായം
കേരളത്തില്‍ വനം-വന്യജീവിവകുപ്പിന് കീഴില്‍ ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം മുഖേന കാവുകളുടെ സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയുടെ ഭാഗമായി 2022-23 വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം നല്‍കുന്നതിലേയ്ക്കായി കാവുകളുടെ ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം വനംവകുപ്പിന്റെ ഔദ്ദ്യോഗിക വെബ്സൈറ്റില്‍ (www.forest.kerala.gov.in) ലഭ്യമാണ്.
ഇടുക്കി ജില്ലയില്‍ ധനസഹായം നല്‍കുന്നതിലേയ്ക്കായി കാവുകളുടെ ഉടമസ്ഥരായിട്ടുള്ള സ്വകാര്യവ്യക്തികള്‍, ദേവസ്വങ്ങള്‍, ക്ഷേത്രങ്ങള്‍ മുതലായവര്‍ പൂരിപ്പിച്ച അപേക്ഷ ഫോറം അസിസ്റ്റന്റ്ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ്കോംപ്ലക്സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685 603 എന്ന വിലാസത്തില്‍ 2022 ജൂലൈ, 15ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ 04862232505.