പ്രധാന വാര്‍ത്തകള്‍
ഭക്ഷണവും വെള്ളവും സുരക്ഷിതമാക്കും; സ്കൂളുകളിൽ ഇന്ന് മുതൽ സംയുക്ത പരിശോധന
ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നു മുതൽ വകുപ്പുകളുടെ സംയുക്ത പരിശോധന. ഭക്ഷണവും വെള്ളവും സുരക്ഷിതമായാണോ നൽകുന്നത് എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. വിദ്യാഭ്യാസ, ഭക്ഷ്യ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് സ്കൂളുകളിൽ എത്തി പരിശോധന നടത്തുക.
ജില്ലകളിലെ ന്യൂൺഫീഡിംഗ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ന്യൂൺമീൽ ഓഫീസർമാരും സ്‌കൂളുകളിൽ എത്തി ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ടോയ്‌ലറ്റുകൾ, ഉച്ച ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും.
ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായി ചേർന്നും നടത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തി കുട്ടികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കും