അപേക്ഷ ക്ഷണിച്ചു : കരാറടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഇടുക്കി സംയോജിത പട്ടികവര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2022-23 അദ്ധ്യയനവര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.
1 യോഗ്യത – എം.എ. സൈക്കോളജി / എം.എസ്.ഡബ്ലിയു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുളള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
2 അഭികാമ്യം – കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉളളവര്‍ക്കും മുന്‍ഗണന.
3 പ്രായപരിധി – 2022 ജനുവരി ഒന്നിന് 25നും 45നും മദ്ധ്യേ.
4 നിയമന കാലാവധി – ജൂണ്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെ കരാര്‍ നിയമനം.
5 പ്രതിഫലം പ്രതിമാസം – 18,000/ രൂപ ഹോണറേറിയം, യാത്രപ്പടി പരമാവധി 2,000/ രൂപ.
6 ആകെ ഒഴിവുകള്‍ പുരുഷന്‍ : 2
സ്ത്രീ : 2
താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ എഴുതിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോംപ്ലക്സ് ന്യൂ ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസില്‍ മെയ് 27 ന് 10 മണി മുതല്‍ നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന നല്‍കും. നിയമനങ്ങള്‍ക്ക് പ്രാദേശികമായ മുന്‍ഗണന ഉണ്ടായിരിക്കില്ല. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ കൃത്യസമയത്തു തന്നെ റിപ്പോര്‍ട്ടു ചെയ്യണം. നിയമനം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ താമസിക്കേണ്ടതും, 500/ രൂപയുടെ മുദ്രപത്രത്തില്‍ സേവനവ്യവസ്ഥകള്‍ സംബന്ധിച്ച കരാറില്‍ ഒപ്പിടണം. മതിയായ കാരണങ്ങള്‍ ഉണ്ടായാല്‍ ഒരറിയിപ്പ് കൂടാതെ കാലാവധിയ്ക്ക് മുന്‍പ് കൗണ്‍സിലറെ പിരിച്ചു വിടാനുളള അധികാരം ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസര്‍ക്ക് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399.