പ്രധാന വാര്‍ത്തകള്‍
തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സ്മാന് സിറ്റിംഗ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനായി ഓംബുഡ്സ്മാന് മെയ് 26 ന് സിറ്റിംഗ് നടത്തും. അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ രാവിലെ 10.30 മുതല്‍ 11.30 വരെയും, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ ഉച്ചക്ക് 12.00 മുതല്‍ 1.00 വരെയുമാണ് സിറ്റിംഗ്.
വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന സിറ്റിങ്ങില്‍ കുമളി ഗ്രാമപഞ്ചായത്തില്പെട്ടവര്ക്കും പങ്കെടുക്കാം. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും അന്നേ ദിവസം നേരിട്ട് സമര്‍പ്പിക്കാം.