Idukki വാര്‍ത്തകള്‍കേരള ന്യൂസ്തൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000
ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം , മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ സെപ്റ്റംബർ 30 നകം ലഭിക്കേണ്ടതാണ്.









































































