എല്‍. പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം ഒക്ടോബര്‍ 9 ന്

ഇടുക്കി ജില്ലയില്‍ വിദ്യാഭാസ വകുപ്പില്‍ എല്‍. പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (1 എന്‍സിഎ-ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 279/2024) തസ്തികയിലേക്ക് 2025 ജൂലായ് 7ന് പ്രസിദ്ധീകരിച്ച ചുരക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 10 ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 9 ന് കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം മേഖല ഓഫീസില്‍ വച്ച് അഭിമുഖം നടക്കും. ഇത് സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. മറ്റു വ്യക്തികത അറിയിപ്പുകള്‍ ഉണ്ടാകുന്നതല്ല. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ, യോഗ്യതയുടെ അസല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം ഇന്റര്‍വ്യൂ ദിവസം വെരിഫിക്കേഷന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്ത് നിശ്ചിത കേന്ദ്രത്തില്‍ ഹാജരകണമെന്ന് കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ ഇടുക്കി ജില്ലാ ഓഫീസര്‍ അറിയിച്ചു.









































































