Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ചെറുതോണി, കല്ലാർ, ഇരട്ടയാർ ഡാമുകളിൽ ഇന്ന് സൈറൺ ട്രയൽ റൺ


ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാർ, ഇരട്ടയാർ, ചെറുതോണി എന്നീ ഡാമുകളിലെ സൈറണുകള് ഇന്ന് ട്രയൽ റൺ നടത്തും.സൈറണുകൾക്ക് സാങ്കേതിക തകരാറുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്.
രാവിലെ 10 മണിയ്ക്ക് ചെറുതോണി, ഇരട്ടയാർ ഡാമുകളിലും ഉച്ചയ്ക്ക് 1 മണിയ്ക്ക് കല്ലാർ ഡാമിലും സൈറണ് ട്രയൽ റൺ നടത്തും. കാലവര്ഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് പരിശോധന. ജനങ്ങള് പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര് അറിയിച്ചു.