ഇടുക്കി
ഡാമുകളിലെ സൈറണ്‍ ട്രയല്‍ റണ്‍ നടത്തി പരിശോധിക്കും


കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍, ഇരട്ടയാര്‍, ചെറുതോണി എന്നീ ഡാമുകളില്‍ സ്ഥാപിച്ചിട്ടുള്ള സൈറന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനായി നാളെ രാവിലെ 10.00 മണിക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചക്ക് 1.00 മണിക്ക് കല്ലാര്‍ ഡാമിലും, സൈറന്‍ ട്രയല്‍ റണ്‍ നടത്തും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.