പ്രധാന വാര്‍ത്തകള്‍
അയോധ്യയിലെ രാമക്ഷേത്രത്തിനായി 90 ലക്ഷം വിലവരുന്ന ഭൂമി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നൽകുമെന്ന് മുസ്ലിം കുടുംബം


അയോധ്യയിലെ രാമക്ഷേത്രത്തിനായി 90 ലക്ഷം രൂപ വിലവരുന്ന ഭൂമി ദാനം ചെയ്യുമെന്ന് മുസ്ലിമായ ഡോ. മുഹമ്മദ് സമർ ഗസ്നി. ഭൂമി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കാവി വസ്ത്രം ധരിച്ച് ഈദ് പ്രാർത്ഥന ചെയ്ത ഗസ്നി നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. അയോധ്യയിലും കാവിയിലും മുസ്ലിങ്ങൾക്ക് അലോസരമില്ലെന്നും അവർ അത് ഇഷ്ടപ്പെടുന്നുവെന്നുമുള്ള സന്ദേശം ഇതു നൽകുമെന്ന് ഡോ. ഗസ്‌നി പറയുന്നു. സ്വത്ത് രേഖകൾ യോഗിക്ക് കൈമാറുമെന്നും അത് വിൽപന നടത്തികിട്ടുന്ന തുക രാമക്ഷേത്രം പണിയാൻ ചെലവഴിക്കുമെന്നും സമർ ഗസ്‌നി പറഞ്ഞു.