കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേര്‍ണലിസം പഠനം


കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, വാര്‍ത്താ ചാനലില്‍ നേരിട്ട് പരിശീലനം നല്‍കികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് (ഒരു വര്‍ഷം) അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
പ്രിന്റ്മീഡിയ ജേര്‍ണലിസം, സോഷ്യല്‍ മീഡിയ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. തിരുവനന്തപുരം കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കുവാനുള്ള അവസാന തിയതി മെയ് 15. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും 954495 8182, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 2nd ഫ്‌ലോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014.