പ്രധാന വാര്‍ത്തകള്‍
കേന്ദ്ര സർക്കാർ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം കർഷക യൂണിയൻ (എം).
പെട്രോൾ - ഡീസൽ ഉൽപ്പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവർദ്ധനവ് കർഷകരുടെ നട്ടെല്ല് ഒടിക്കുമെന്ന് കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് ബിജു ഐക്കര .
വേനൽ കടുത്തതോടെ ഏല തോട്ടങ്ങളിൽ ചെടികൾ നനക്കുന്നതിന് ഡീസൽ - പെട്രോൾ മോട്ടോറുകളാണ് ചെറുകിട കർഷകർ കൂടുതൽ ആയി ആശ്രയിക്കുന്നത്. എന്നാൽ പെട്രോൾ - ഡീസൽ ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് കർഷകരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. നാണ്യവിളകളുടെ വില തകർച്ചയും വളം കീട നാശിനികളുടെ അമിതമായ വില വർദ്ധനവും കാരണം കർഷകർ ആത്മഹത്യയുടെ വക്കിലാണ്. ആയതിനാൽ കാർഷിക ആവശ്വങ്ങൾക്കുള്ള പെട്രോൾ ഉൽപ്പനങ്ങൾക്ക് സബ്സിഡി നൽകി വിതരണം ചെയ്യണം. ഏലത്തിന്റെ വിലയിടിവ് തടയുക, വളം - കീടനാശിനികളുടെ വിലവർദ്ധനവ് തടയുക, പെട്രോൾ ഉൽപന്നങ്ങളുടെ വില വർദ്ധനവിന് ശശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഏപ്രിൽ മൂന്നാം വാരത്തിൽ കട്ടപ്പന ഗാന്ധി സ്വകറിനു മുമ്പിൽ പ്രതീകാൽമക കർഷക ആൽമഹത്യയും , പുറ്റടി സ്പൈസസ് പാർക്കിന് വലയം ചെയ്ത് ശയനപ്രദക്ഷിണം ഉൾപ്പെടെയുള്ള സഹന സമരങ്ങളും നടത്തും. കേന്ദ്ര ഗവൺമെന്റ് നിരന്തരമായി നടത്തുന്ന കർഷക ദ്രോഹ നയങ്ങൾ തുടർന്നാൽ ശക്തമായ കർഷക പ്രക്ഷോപത്തിന് കർഷക യൂണിയൻ (എം) ഇടുക്കി ജില്ല കമ്മറ്റി നേതൃത്വം കൊടുക്കുമെന്നും ബിജു ഐക്കര മുന്നറിയിപ്പു നൽകി.ബിജു ഐക്കര (പ്രസിഡന്റ് ) കർഷക യൂണിയൻ (എം) ജില്ല കമ്മറ്റി ഇടുക്കി .