പ്രധാന വാര്‍ത്തകള്‍
സിൽവർ ലൈൻ പ്രതിഷേധം ചർച്ചയാകും; ഇന്ന് മന്ത്രിസഭാ യോഗം
സിൽവർ ലൈനിനെതിരെ സംസ്ഥാനമെമ്പാടും പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരും. ജില്ലകളിലെ സ്ഥിതിയും പ്രതിഷേധങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും. സിൽവർ ലൈനും കല്ലിടലും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വീടുതോറും പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു.
എന്നാൽ കല്ലിട്ട പ്രദേശങ്ങളിൽ ഇത് എളുപ്പമാവില്ല. പദ്ധതിയില്‍ നിന്നും കല്ലിടലിൽ നിന്നും പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. കല്ലിടലിൽ നിന്ന് പിൻമാറി സർവേ പ്രദേശങ്ങൾ അടയാളപ്പെടുത്തുന്നതിലേക്ക് മാറാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുമോ എന്നതാണ് ഇനി കാണേണ്ടത്.