നാട്ടുവാര്‍ത്തകള്‍
മറയൂർ മൂന്നാർ റോഡിൽ മറയൂർ ചന്ദന റിസർവിൽ ചന്ദന തൈ നഴ്സറി.
മറയൂർ∙ മറയൂർ ചന്ദനക്കാടുകളിൽനിന്ന് ശേഖരിക്കുന്ന വിത്തുകൊണ്ട് ഉൽപാദിപ്പിക്കുന്ന ചന്ദനത്തൈ വിൽപന തുടങ്ങി. ഒരു ചന്ദനച്ചെടിക്ക് 75 രൂപയാണ്. ഈ സാമ്പത്തിക വർഷം അയ്യായിരത്തോളം ചന്ദനത്തൈകളാണു വിറ്റഴിച്ചത്. മറയൂരെന്നു കേട്ടാൽ ഏതൊരാൾക്കും ആദ്യം ഓർമ വരിക ചന്ദനക്കാടുകൾ തന്നെയായിരിക്കും. മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി ഉയർന്ന നിലവാരത്തിലുള്ള ചന്ദനത്തടികൾ തന്നെയാണ് മറയൂരിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചന്ദനം വീട്ടിൽ വളർത്തുന്നതിനു നിയമ തടസ്സമില്ല. പ്ലാന്റേഷനായും വളർത്താം. മരം നടാമെങ്കിലും മുറിക്കാൻ സർക്കാരിന്റെ അനുമതി വേണം. കൃഷി ആരംഭിക്കുമ്പോഴും വനംവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളെ അറിയിക്കണം. ഒരു മരത്തിൽനിന്നു അഞ്ചു മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും.