കാലാവസ്ഥ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത; ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിച്ചു. ജാഗ്രതാ നിർദേശം പിൻവലിച്ചു.
English Summary: Low pressure in Bay of Bengal