ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ

തിരുവിതാംകൂർ ദേവസ്വം ബോർഡ് എൽഐസിയുമായി ചേർന്ന് ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. തീർത്ഥാടനത്തിനിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ഇൻഷുറൻസ് ആയി ലഭിക്കും. ദർശനത്തിന് ബുക്ക് ചെയ്ത ദിവസത്തിനൊപ്പം തലേന്നും പിറ്റേന്നും പരിരക്ഷ ലഭിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. തലേദിവസം ശബരിമല യാത്രയ്ക്കിടെ അപകടത്തിൽ ജീവഹാനി ഉണ്ടായാലാണ് ഇൻഷുറൻസ് ലഭിക്കുക. ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്ന ദിവസവും, അതിനടുത്ത ദിവസം, മടക്കിയ യാത്രക്കിടയിൽ അപകടം മൂലമോ ഹൃദയഗാഥമടക്കം ആകസ്മികമായ മരണം സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കും.
വെർച്വൽ ക്യൂ ബുക്കിങ്ങിന് ഒപ്പം സ്പോട്ട് ബുക്കിംഗ് നടത്തുന്നവർക്കും പരിരക്ഷ ഉണ്ടാകും. ഇതിനായി ബുക്കിംഗ് സമയത്ത് തന്നെ നോമിനിയുടെ പേര് നൽകേണ്ടി വരും. ഒന്നരക്കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ബോർഡ് പ്രീമിയമായി അടയ്ക്കുന്നത്. അപകടത്തിൽപ്പെട്ട മരണം സംഭവിക്കുന്ന തീർത്ഥാടകർക്ക് കഴിഞ്ഞവർഷം ദേവസ്വം ബോർഡ് സ്വന്തം നിലയിൽ സഹായധനം നൽകിയിരുന്നു.








































































































































