Idukki വാര്‍ത്തകള്‍
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഫോൺ ചോർത്തുകയാണെന്ന് ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

മോദിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്കുള്ള തെളിവുകൾ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും ആ ഫോൺ മോദി തന്നെ ചോർത്തുകയാണെന്നും രാഹുൽ പറഞ്ഞു. സമൂഹമാധ്യമ അക്കൗണ്ടിലൂടെ നടത്തുന്ന ‘ആസ്ക് മീ’ സംവാദ പരിപാടിയിലെ വീഡിയോയിൽ ആണ് ആരോപണം.
തെളിവുകൾ ഇല്ലാതെ ആരോപണം ഉന്നയിക്കുന്നതാണ് രാഹുലിന്റെ ശൈലി എന്ന ബിജെപി പരിഹസിച്ചു. ഇടിച്ചിട്ടശേഷം ഓടിക്കളയുന്ന ‘ഹിറ്റ് ആൻഡ് റൺ’ രാഷ്ട്രീയമാണ് രാഹുൽ പയറ്റുന്നതെന്ന് ബിജെപി വക്താവ് തുഹിൻ സിൻഹ പറഞ്ഞു.








































































































































