മഴക്കാല ജാഗ്രത: അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റൽ — നിയമങ്ങളും ഉടമസ്ഥന്റെ ബാധ്യതകളും

കാലവർഷം കനക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾക്കും അയൽവാസികൾക്കും ഭീഷണിയായി നിൽക്കുന്ന അപകടകരമായ മരങ്ങളും ചില്ലകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ ഓരോ ഭൂവുടമയും അറിഞ്ഞിരിക്കേണ്ടതാണ്
പ്രധാന നിയമവകുപ്പുകൾ.
ദുരന്ത നിവാരണ നിയമം, 2005 (സെക്ഷൻ 30(2)(v))
അപകടകരമായ മരങ്ങളോ ചില്ലകളോ പൊതുസുരക്ഷ മുൻനിർത്തി അടിയന്തരമായി മുറിച്ചുമാറ്റാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും (DDMA) തദ്ദേശ സ്ഥാപനങ്ങൾക്കും ഈ വകുപ്പ് അധികാരം നൽകുന്നു.
- കേരള പഞ്ചായത്ത് രാജ് ആക്ട് (Sec 238) / മുൻസിപ്പാലിറ്റി ആക്ട് (Sec 412)
പൊതുവഴിക്കോ അയൽപക്കത്തിനോ അപകടമുണ്ടാക്കുന്ന മരങ്ങൾ സ്വന്തം ചെലവിൽ മുറിച്ചുമാറ്റാൻ ഭൂവുടമയ്ക്ക് നോട്ടീസ് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിയമപരമായ അധികാരമുണ്ട്.
സാമ്പത്തികവും സിവിൽ പരവുമായ ബാധ്യതകൾ (Civil Liability):
റവന്യൂ റിക്കവറി
നോട്ടീസ് ലഭിച്ചിട്ടും ഉടമസ്ഥൻ മരം മുറിച്ചില്ലെങ്കിൽ തദ്ദേശ സ്ഥാപനത്തിന് അത് മുറിച്ചു മാറ്റാം. അതിന് വരുന്ന മുഴുവൻ ചെലവും ഉടമയിൽ നിന്ന് Revenue Recovery വഴിയോ നികുതി കുടിശ്ശിക പോലെയോ ഈടാക്കും.
വൻതുക നഷ്ടപരിഹാരം
അനാസ്ഥ കാരണം മരം വീണ് അയൽക്കാരന്റെ വീടിനോ വാഹനത്തിനോ മറ്റ് സ്വത്തിനോ കേടുപാട് സംഭവിച്ചാൽ, Tort Law പ്രകാരമുള്ള Civil Negligence അടിസ്ഥാനത്തിൽ വൻതുക നഷ്ടപരിഹാരം നൽകാൻ ഉടമസ്ഥൻ ബാധ്യസ്ഥനാകും.
ഗുരുതരമായ ക്രിമിനൽ നടപടികൾ (Criminal Liability)
അപകടസാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുക്കാത്തത് നിയമപരമായ വീഴ്ചയായി കണക്കാക്കി പോലീസ് കേസ് എടുക്കാവുന്നതാണ്.
ദുരന്ത നിവാരണ നിയമം (Sec 51)
ഔദ്യോഗിക ഉത്തരവുകൾ ലംഘിക്കുന്നവർക്ക് 1 വർഷം മുതൽ 2 വർഷം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കാം.
ഭാരതീയ ന്യായ സംഹിത (BNS)
മരം വീണ് ആളപായം ഉണ്ടായാൽ അശ്രദ്ധ മൂലമുള്ള മരണത്തിന് Section 106 of BNS (മുൻപ് IPC 304A) പ്രകാരം ഉടമസ്ഥനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാം.
ശ്രദ്ധിക്കുക:
സ്വന്തം പുരയിടത്തിലെ മരം മറ്റുള്ളവർക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഉടമസ്ഥന്റെ നിയമപരമായ ബാധ്യതയാണ്. മഴക്കാല അപകടങ്ങൾ ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നോട്ടീസിനായി കാത്തുനിൽക്കാതെ തന്നെ അപകടകരമായ ചില്ലകൾ വെട്ടിമാറ്റി സഹകരിക്കുക.. ജീവൻ, സ്വത്ത് എന്നിവ രക്ഷിക്കുക































































































































