San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
കാലാവസ്ഥപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വരുന്നു…മഴ: രാത്രിയാത്രയ്ക്ക് നിരോധനം



തൊടുപുഴ : വെള്ളിയാഴ്ച മുതൽ മൂന്നുദിവസം ജില്ലയിൽ എത്താനിരിക്കുന്നത് പെരുമഴ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ പ്രവചനമനുസരിച്ച് ഇടുക്കിയിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്.

ഓറഞ്ച് ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലെ മലയോര മേഖലകളിലെ രാത്രിയാത്രയ്ക്ക് കളക്ടർ നിരോധനം ഏർപ്പെടുത്തി. വൈകീട്ട് ഏഴുമുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, വള്ളസവാരി തുടങ്ങിയ ജലവിനോദങ്ങളും ട്രക്കിങ്, അഡ്വഞ്ചർ ജീപ്പ് സഫാരി ഉൾപ്പെടെയുള്ള സാഹസികവിനോദങ്ങളും ഓറഞ്ച്, റെഡ് അലർട്ട് ദിവസങ്ങളിൽ നിർത്തിവെയ്ക്കണം.

ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതിനാൽ ജാഗ്രത വേണം. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്.

ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ തൊടുപുഴ നഗരമടക്കം വെള്ളക്കെട്ടിൽ മുങ്ങി. അടിമാലി ടൗണിലും വെള്ളക്കെട്ടുണ്ടായി. കല്ലാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയിലേക്ക് അടുക്കുകയാണ്.


ഇടുക്കി അണക്കെട്ടിലടക്കം ജലനിരപ്പ് ഉയരുന്നുണ്ട്.

മുൻകരുതൽ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ നിർദേശം നൽകി. അപകടസാധ്യതയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അത്യാവശ്യ പ്രവർത്തനങ്ങൾ ഒഴികെയുള്ള വൻകിട നിർമാണ പ്രവർത്തനങ്ങളും ബഹുനില കെട്ടിടങ്ങളുടെ നിർമാണവും നിരോധിച്ചു.

ശക്തമായ മഴയുള്ള സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കുന്നതിനും നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും വിലക്ക്.

മലയോര റോഡുകളിലൂടെയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാനും നദികൾക്ക് സമീപം നിൽക്കാതിരിക്കാനും നിർദേശം.

അണക്കെട്ടുകൾക്ക് താഴെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നദികളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ജില്ലാ, താലൂക്ക് തലങ്ങളിലെ ഇൻസിഡന്റ് റെസ്പോൺസ് സംവിധാനങ്ങൾ സജീവമാക്കും. ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി., പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയുടെ അടിയന്തര സേവനങ്ങളും സജ്ജമാക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!