എംജിയിൽ മാധ്യമ വിലക്ക്; മുൻകൂർ അനുമതിയില്ലാതെ പ്രവേശനമില്ല

എംജി സർവകലാശാലയുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുന്നതിന് മാധ്യമങ്ങൾ സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവേശിക്കുന്നതിന് വൈസ് ചാൻസലറുടെ മുൻകൂർ അനുമതി വാങ്ങണം എന്ന് ഉത്തരവ് വൈസ് ചാൻസലർ ഡോ.ഡി. മാവൂതിന്റെ നിർദ്ദേശപ്രകാരം രജിസ്ട്രാരുടെ ഓഫീസിൽ നിന്നാണ് ഉത്തരവിറക്കിയത്. വിവിധ സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന് എതിരെ ആദ്യമായിട്ടാണ് ഒരു വൈസ് ചാൻസിലർ രംഗത്ത് വരുന്നതെന്ന് സംഘടനാ നേതാക്കൾ ആരോപിച്ചു.
ചില സിൻഡിക്കറ്റ് അംഗങ്ങൾ ക്യാമ്പസിലെ ഓഫീസ് മുറിക്കുള്ളിൽ രാഷ്ട്രീയ പ്രശ്നങ്ങളിൽ മാധ്യമങ്ങളുമായി സംസാരിക്കുകയും പ്രതികരണം നൽകുകയും ചെയ്തതാണ് ഉത്തരവിന് കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നിട്ടും സിൻഡിക്കറ്റ് അംഗങ്ങൾ ക്യാമ്പസിനുള്ളിൽ പ്രതികരണങ്ങൾ തുടർന്നതിനാലാണ് ഉത്തരവിറക്കിയതെന്നും അധികൃതർ വിശദീകരിച്ചു. നടപടി സർവകലാശാലയെ കാവ്യവൽക്കരിക്കാൻ ഉള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി.








































































































































