Idukki വാര്‍ത്തകള്‍
ശ്രേഷ്ഠ ബാവാ പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു

ശ്രേഷ്ഠ ബസേലിയോ തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവ പുരസ്കാരം നടൻ മമ്മൂട്ടിക്ക് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ സമ്മാനിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുമായി സഹകരിച്ചു പ്രവർത്തിച്ച ഓർമ്മകൾ മമ്മൂട്ടി പങ്കുവെച്ചു. അപര വിദ്വേഷം ഉളവാക്കുന്ന ഒരുപാട് കാര്യങ്ങൾ ചുറ്റിലും നടക്കുമ്പോൾ ശത്രുക്കളെ മിത്രങ്ങൾ ആക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവർ മുൻകൈ എടുത്തില്ലെങ്കിലും നമ്മൾ മുന്നിട്ടിറങ്ങുമ്പോൾ അതിനു കഴിയും. സമാധാന ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സമാധാനം ആശംസിക്കുമ്പോൾ ശത്രുത ഇല്ലാതാവും ആരും കലഹിക്കാത്ത കാലത്തിനു വേണ്ടി കാത്തിരിക്കാം എന്ന് മമ്മൂട്ടി പറഞ്ഞു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ അവാർഡ് പ്രഖ്യാപനം നടത്തി.








































































































































