San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സർവകാല റെക്കോർഡിലേറി കരുമുളക് വില! വെളിച്ചെണ്ണ വിലയിലും വർധന



അന്താരാഷ്ട്ര വിപണിയിൽ വെളിച്ചെണ്ണയിൽ വിലക്കയറ്റത്തിന്റെ സൂചനകൾ ദൃശ്യമായി. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾ അടുത്തതോടെ യൂറോപിൽ വെളിച്ചെണ്ണ വില ടണ്ണിന് 2125 ഡോളറായി ഉയർന്നത് രാജ്യാന്തര തലത്തിൽ കൊപ്രക്കും പുതുജീവൻ പകരും. മുൻനിര ഉൽപാദക രാജ്യങ്ങളായ ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിലെ കൊപ്ര ലഭ്യത തന്നെയാകും ആഗോള വിപണിയുടെ ഗതി നിർണയിക്കുക. യൂറോപ്പിൽ വെളിച്ചെണ്ണ വില ടണ്ണിന് 2028 ഡോളറിൽനിന്ന് 2125 ഡോളർ വരെ പെട്ടെന്ന് ഉയർന്നതായി ഫിലിപ്പീൻസ് നാളികേര അതോറിറ്റി. കേരളത്തിൽ വെളിച്ചെണ്ണ വില ടണ്ണിന് 2723 ഡോളറാണ്. ദക്ഷിണേന്ത്യൻ വെളിച്ചെണ്ണയുടെ ഗുണനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഫിലിപ്പീൻസ്‌ എണ്ണ എറെ പിന്നിലാണ്. കൊപ്ര സംസ്കരണത്തിൽ കേരളവും തമിഴ്‌നാടും പുലർത്തുന്ന കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ നമ്മുടെ വെളിച്ചെണ്ണയുടെ നിലവാരത്തിലും പ്രതിഫലിക്കുന്നുണ്ട്. കാങ്കയത്ത് കൊപ്ര 14900 രൂപയിലും കൊച്ചിയിൽ 15600 രൂപയിലുമാണ്.

ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങൾ കൊടും വരൾച്ചാ ഭീഷണിയിൽ നിന്ന് മുക്തി നേടുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സെപ്റ്റംബറിൽ ദക്ഷിണേന്ത്യൻ മേഖലയിലെ തേയില ഉൽപാദനം 15 ശതമാനം കുറഞ്ഞ് 1.821 കോടി കിലോയിൽ ഒതുങ്ങി. 2025 സെപ്റ്റംബറിൽ ഉൽപാദനം 2.129 കോടി കിലോയായിരുന്നു. തമിഴ്‌നാട്ടിലെ കൂനൂർ അടക്കമുള്ള മേഖലകളിൽ കൊളുന്ത് നുള്ളലിലുണ്ടായ തടസ്സം മൂലം ഉൽപാദനം 22 ശതമാനം ഇടിഞ്ഞു. കേരളത്തിലും കർണാടകത്തിലും തേയില ഉൽപാദനം ഉണർവ് നിലനിർത്തി.

ദക്ഷിണേന്ത്യൻ ലേല കേന്ദ്രങ്ങളിൽ തേയില വിലയിൽ വാർഷിക മുന്നേറ്റം രേഖപ്പെടുത്തി. കൊച്ചിയിൽ ശരാശരി വില കിലോയ്ക്ക് 160 രൂപയിലെത്തിയപ്പോൾ കോയമ്പത്തൂരിൽ 139 രൂപയിലും കൂനൂരിൽ 124 രൂപയിലുമാണ്. ക്രിസ്മസ് അടുത്തതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യകാലത്തിലേക്ക് കടക്കുന്നതും തേയിലയുടെ ആവശ്യകത ഉയർത്തും. ഇന്ത്യൻ വിപണിയിൽ കുരുമുളക് സർവകാല റെക്കോർഡ് വിലയിൽ. ഹൈറേഞ്ചിൽനിന്നും മറ്റ് ഉൽപാദന മേഖലകളിൽ നിനനും വിൽപനകാർ കുറവാണ്. വൻ വില പ്രതീക്ഷിച്‌ ഉൽപാദകർ ചരക്ക് നീകം കുറചു. അൺഗാർബിൾഡ് കുരുമുളക് ക്വിൻററലിന്‌ 75,000 രൂപ. ഗാർബിൾഡ്‌ 77,000 രൂപയിലും വ്യാപാരം നടന്നു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button