വാഴവര കോഫീ ബോർഡിന്റെ ജൻ ജാതിയ ഗൗരവ് ആഘോഷത്തിൽ കേരളത്തിലെ ഗോത്രവർഗ്ഗ രാജാവായ കോഴിമല രാജാവിനെ ആദരിച്ചു.

പ്രമുഖ സ്വാതന്ത്ര്യസമര സേനാനി ഭഗവാൻ ബിർസ മുണ്ടയോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം നവംബർ 1 മുതൽ 15 വരെ അദ്ദേഹത്തിന്റെ 151-ാമത് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നു. കോഫി ബോർഡ് കേരളം ആന്റ് തമിഴ്നാട് ജോയിന്റ് ഡയറക്ടർ(എക്സ്റ്റൻഷൻ) ഡോ.എം കറുത്തമണി, കോഫി ബോർഡ് ചുണ്ടേൽ ഡെപ്യൂട്ടി ഡയറക്ടർ ബസവരാജ് ചുൽകി എന്നിവരുടെ പ്രത്യേക നിർദ്ദേശത്തോടെ കോഫി ബോർഡ് വാഴവരയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഏക ഗോത്രവർഗ രാജാവായ കോഴിമല രാജാവ് രാമൻ രാജ മന്നനെ ആദരിച്ചു.
വാഴവര കോഫി ബോർഡ് സീനിയർ ലൈസൺ ഓഫീസർ ആർ. ശുഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സ്റ്റൻഷൻ ഇൻസ്പെക്ടർ മനോജ് കുമാർ വി. സ്വാഗതം ആശംസിച്ചു. കട്ടപ്പന നഗരസഭ കൗൺസിലർ ജെസ്സി, ജൂനിയർ ലൈസൺ ഓഫീസർ സുനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. സീന മോഹൻ നന്ദിപ്രകാശനം നടത്തി. കോഫി ബോർഡ് ജീവനക്കാരുൾപ്പെടെ മുപ്പതിലധികം പ്രദേശവാസികൾ പരിപാടിയിൽ പങ്കെടുത്തു.








































































































































