ഷെയ്ന്‍ വോണ്‍ അന്തരിച്ചു, നടുങ്ങി ക്രിക്കറ്റ് ലോകം
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍.തായ്‌ലൻഡിലെ കോ സാമുയിയിൽ വെച്ചാണ് അന്ത്യം. ‘തന്റെ വില്ലയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ മെഡിക്കൽ സംഘം വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ക്രിക്കറ്റ് ചരിത്രത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഷെയ്ന്‍ കെയ്ത്ത് വോണ്‍. (ജനനം: സെപ്റ്റംബര്‍ 13 1969.ധ1പ മരണം: മാര്‍ച്ച് 4 2022) 1992ല്‍ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറിയ വോണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ 708 വിക്കറ്റുകള്‍ നേടി.
2007 ഡിസംബര്‍ 3-ന് ശ്രീലങ്കന്‍ ബൗളറായ മുത്തയ്യ മുരളീധരന്‍ ഈ റെക്കോര്‍ഡ് തകര്‍ക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ലോക റെക്കോര്‍ഡായിരുന്നു. വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ,ടെസ്റ്റിലും,എകദിനത്തിലും കൂടി, ആകെ 1000-ല്‍ അധികം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോണ്‍.