ഇടുക്കി ജില്ലാ അണ്ടർ 15 സെലക്ഷൻ ചെസ് ടൂർണമെന്റിൽ അഭിഷേകും ശ്രീവർഷിണിയും ചാമ്പ്യൻമാർ

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച
ഇടുക്കി ജില്ലാ അണ്ടർ 15 സെലക്ഷൻ ചെസ് ടൂർണമെന്റിൽ
ഓപ്പൺ വിഭാഗത്തിൽ ഇടുക്കി പാറത്തോട് സെൻറ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ അഭിഷേക് മനോജും പെൺകുട്ടികളുടെ വിഭാഗത്തിൽ തൊടുപുഴ കുമാരമംഗലം
എംകെഎൻഎം ഹയർ സെക്കന്ററി സ്കൂളിലെ
ശ്രീവർഷിണി റ്റി അനുവും ഒന്നാം സ്ഥാനം നേടി വിജയികളായി.
ഓപ്പൺ വിഭാഗത്തിൽ
എൻആർ സിറ്റി എസ്എൻവി ഹയർ സെക്കന്ററി സ്കൂളിലെ
ദേവദത്തൻ സുഭാഷ് രണ്ടാം സ്ഥാനവും കട്ടപ്പന ഡോൺബോസ്കോ സെൻട്രൽ സ്കൂളിലെ ജോഹാൻ സി ജിൻസൺ മൂന്നാം സ്ഥാനവും അണക്കര മോറ്റഫോർട്ട് സ്കൂളിലെ ജോഹാൻ ജെയ്സൺ നാലാം സ്ഥാനവും നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ രാജമുടി ഡിപോൾ പബ്ലിക് സ്കൂളിലെ സിയാ സിജു രണ്ടാം സ്ഥാനവും കല്ലാർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ജയശ്രീ ജയൻ മൂന്നാം സ്ഥാനവും രാമക്കൽമേട് സേക്രെഡ് ഹാർട്ട് ഹൈസ്കൂളിലെ ഐറിൻ സോജി നാലാം സ്ഥാനവും നേടി വിജയികളായി. വിജയികൾ സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. കട്ടപ്പനയിൽ നടന്ന മത്സരത്തിൽ ചെസ്സ് ടെക്നിക്കൽ കമ്മിറ്റി
ജില്ലാ ചെയർമാൻ രാജൻ കെ എൻ വൈസ് ചെയർമാൻ ജോബി ജോസ്, തോമസ് കരോട്ട്, റോബി കെ രാജു എന്നിവർ നേതൃത്വം നൽകി.








































































