ബാങ്കിൽ നിന്നും വായ്പ്പ എടുത്തിരിക്കുന്ന കർഷകർക്കെതിരെ ബാങ്കുകാർ നടത്തുന്ന ജപ്തി ഭീഷണി അവസാനിപ്പിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് കർഷക യൂണിയൻ (എം) ഇടുക്കി ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.
ബാങ്കിൽ നിന്നും വായ്പ്പ എടുത്തിരിക്കുന്ന കർഷകർക്കെതിരെ ബാങ്കുകാർ നടത്തുന്ന ജപ്തി ഭീഷണി അവസാനിപ്പിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് കർഷക യൂണിയൻ (എം) ഇടുക്കി ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.കോവിഡിന്റെ മഹാ ദുരന്തവും, നാണ്യവിളകളുടെ വിലയിടിവും നിമിത്തം കർഷകർ ഏറെ ദുരിതത്തിലാണ്. കർഷകർ ഉദ്പാദിപ്പിക്കുന്ന നാണ്യവിളകൾക്ക് വില ലഭിക്കാത്ത സാഹചര്യത്തിലും വളം കിട നാശിനികളുടെ വില ദിനംപ്രതി കുതിച്ചുയരുകയാണ്.പാമ്പുകടിച്ചവന്റെ തലയിൽ ഇടത്തി പോലെ അതികഠിനമായ വേനൽ ചൂട് കൂടി ആയപ്പോൾ കൃഷി സംരക്ഷിക്കാൻ കഴിയാതെ കർഷകർ ആത്മഹത്യയുടെ വക്കിലാണ്.
ആവശ്യ സമയത്ത് വായ്പകൾ നൽകി ബാങ്കുകൾ ചെയ്ത സേവനം വിസ്മരിക്കുന്നില്ല ലോൺ തിരിച്ചടക്കില്ല എന്ന പിടിവാശിയും കർഷകർക്കില്ല പക്ഷേ . ഒരു വർഷം കൂടി പലിശ രഹിതമായ രീതിയിൽ ലോണുകൾ നിലനിർത്തി കുടിശിഖ അടച്ചു തീർക്കാനുള്ള അവസരം കർഷകർക്ക് നൽകണമെന്ന് കർഷക യൂണിയൻ (എം) ഇടുക്കി ജില്ല കമ്മറ്റി ആവശ്യപ്പട്ടു.ബാങ്കുകൾ ജപ്തി ഭീഷണി തുടർന്നാൽ ശക്തമായ പ്രക്ഷോപങ്ങൾക്ക് കർഷക യൂണിയൻ നേതൃത്വം കൊടുക്കുമെന്നും കമ്മറ്റി മുന്നറിയിപ്പു നൽകി.
കർഷക യൂണിയൻ ജില്ല പ്രസിഡന്റ് ബിജു ഐക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംക്കോട്ട് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റി അംഗം സിബി കിഴക്കേമുറി, ജില്ല ഭാരവാഹികളായ മാത്യം പൊട്ടം പ്ലാക്കൽ, തോമസ് ഉള്ളാട്ടിൽ, ജിജി വാളിയം പ്ലായ്ക്കൽ, വിക്ടർ മൂന്നാർ, സജി മൈലാടി , തങ്കച്ചൻ മരോട്ടി മൂട്ടിൽ, ജോർജ് മാക്സിൻ , അനീഷ് കടകം മാക്കൽ, വിൻസ് കളപ്പുര, ബിനോയി കുളത്തുങ്കൽ, ജിജോ പഴയ ചിറ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് പെരും വിലം കാട്ട്, സോണി തേക്കും കാട്ടിൽ, റെജി മാളിയേക്കൽ, സണ്ണി കുഴിയം പ്ലാവിൽ, കുര്യാച്ചൻ പൊന്നാമറ്റം എന്നിവർ പ്രസംഗിച്ചു.