തഹസീൽദാർക്കെതിരായ നടപടി പട്ടയ നടപടികളെ ദുർബലപ്പെടുത്തും. കർഷക സംഘം
ഇടുക്കി തഹസീൽദാർ ക്കെതിരായ റെവന്യൂ വകുപ്പിന്റെ നടപടി ജില്ലയിലെ പട്ടയ നടപടികളെ ദുർബലപ്പെടുത്തുമെന്ന് കർഷക സംഘം ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ സെക്രട്ടറി എൻ വി ബേബി എന്നിവർ വാർത്തകുറിപ്പിൽ പറഞ്ഞു.സർക്കാർ നയം നടപ്പിലാക്കിയ ഉദ്യോഗസ്ഥനെ നിഷിപ്ത താല്പര്യങ്ങൾ ക്കു വേണ്ടി ബലികൊടുക്കുന്ന സമീപനം ആശാസ്യമല്ല.
50 വർഷമായി മുടങ്ങികിടന്ന പട്ടയനടപടികൾ ഊർജിത പ്പെടുത്തിയത് എൽ ഡി എഫ് സർക്കാരാണ്.2020 സെപ്തമ്പറിലാണ് ഇടുക്കി കഞ്ഞികുഴി വില്ലെജുകളിൽ പട്ടയം നൽകാൻ റവെന്യൂ വകുപ്പ് ഉത്തരവിട്ടത്. ഒരു വർഷത്തിനുള്ളിൽ തന്നെ 2000 പേർക്ക് പട്ടയം നൽകാൻ ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സാധിച്ചു അന്നത്തെ ജില്ലാ കളക്ടർ എച് ദിനേശന്റെ നേതൃത്വത്തിൽ ആണ് പട്ടയ നടപടികൾ തൊരിത പ്പെടുത്തിയത്. അഴിമതിക്കാരായ സ്ഥാപിത താല്പര്യ ക്കാരെ തൃപ്തിപ്പെടുത്താൻ എടുത്ത ഈ നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കനെ ഉപകരിക്കു. പട്ടയ വിതരണത്തിൽ ബാഹ്യ ശക്തികൾ ഇടപെടുന്നുണ്ടന്നും പണ പിരിവ് നടത്തുന്നുണ്ടന്നും കർഷക സംഘം നേരത്തെ തന്നെ ചൂണ്ടികാണിച്ചിരുന്നു.
ഇവർ കെട്ടിച്ചമച്ച വ്യാജ പരാതിയിന്മേലാണ് ഇപ്പോൾ തഹസീൽദാർക്ക് സസ്‌പെൻഷൻ ഉണ്ടായിട്ടുള്ളത്.. ആദിവാസി സഹോദരങ്ങൾക്ക് ഏറ്റവും കൂടുതൽ പട്ടയം നൽകിയത് എൽ ഡി എഫ് സർക്കാരാണ്..സർവയർമാരുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് റവെന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ ഒരു സർവയേറെ പോലും സസ്‌പെൻഡ് ചെയ്തിട്ടില്ല. ജനപിന്തുണയുള്ള ഉദ്യോഗസ്ഥനെ ലക്ഷ്യം വച്ച് ചിലർ നടത്തിയ നീക്കങ്ങൾക്കു റവെന്യൂ വകുപ്പ് ഓതാസ ചെയ്തത് ശരിയായില്ലെന്നും കർഷക സംഘം നേതാക്കൾ പറഞ്ഞു