നാട്ടുവാര്‍ത്തകള്‍
മലബാറിലെ സാധാരണക്കാരും കുടിയാൻമാരും നീതിക്കായും നിലനിൽപ്പിനായും ജീവിക്കാനുമായി തുടങ്ങി വച്ച സമരം;മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വള്ളക്കടവ് അപ്സരാ പബ്ളിക്ക് ലൈബ്രറിയിൽ സെമിനാർ
മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വള്ളക്കടവ് അപ്സരാ പബ്ളിക്ക് ലൈബ്രറിയിൽ വച്ച് നടന്ന സെമിനാർ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ തിരു-കൊച്ചി മേഖലകൾ രാജഭരണത്തിൽ ആയിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി മദ്രാസ് റെജിമെന്റിന്റെ കീഴിൽ ബ്രിട്ടിഷ് ഭരണത്തിലായിരുന്ന മലബാറിലെ സാധാരണക്കാരും കുടിയാൻമാരും നീതിക്കായും നിലനിൽപ്പിനായും ജീവിക്കാനുമായി തുടങ്ങി വച്ച സമരം രൂപം പ്രാപിച്ച് മലബാർ കലാപമായി പിന്നിട് സ്വാതന്ത്യസമരത്തിന്റെ ഭാഗവാക്കായി മാറുകയായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മനോജ് മുരളി പറഞ്ഞു. ലൈബ്രറി പ്രസിഡൻഡും മുൻസിപ്പൽ കൗൺസിലറുമായ അഡ്വ കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി രാജു , പി.ജി.ബിനോജ്, CJ ബാബു, സജി കോലോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.