Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം സന്ദർശിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രി മാറും ആദരാഞ്ജലി അർപ്പിച്ചു






നവകേരള സദസ്സിൽ നിന്ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.

അധ്വാന വർഗത്തിന്റെ കഷ്ടതകൾ നേരിൽ കണ്ടു രാഷ്ട്രീയത്തിൽ എത്തിയ വ്യക്തി ആയിരുന്നു കാനം. തൊഴിലാളി വർഗത്തിന്റെ യഥാർത്ഥ പ്രതിനിധി ആയിരുന്നു.

ജനകീയ വിഷയങ്ങളിൽ ജനപക്ഷത്ത് ഉറച്ചു നിന്ന നേതാവായിരുന്നു.

രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും വ്യക്തി ബന്ധം പുലർത്തിയ നേതാവായിരുന്നു കാനം.
വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായം നേരിൽ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചിരുന്നു. ഇടുക്കിയിലെ ഭൂ വിഷയങ്ങളിൽ അടക്കം ജനകീയ വിഷയങ്ങളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ഈ അവസരത്തിൽ ഓർമിക്കുന്നു.

വർഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ കാനത്തിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതം ആണ്. ട്രേഡ് യൂണിയൻ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്‌ടീയത്തിനു നികത്താനാകാത്ത നഷ്ടമാണ്.

പ്രിയപ്പെട്ട കാനത്തിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കു ചേരുന്നതായും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!