ജൽജീവൻ മിഷൻകുടിവെള്ള പദ്ധതി. സർക്കാരുകൾ ഇടപെടണം. പ്രൊഫ.എം.ജെ.ജേക്കബ്


ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ജോലികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തടസ്സപ്പെട്ടുകിടക്കുകയാണ്. സംസ്ഥാന സർക്കാർ അടയ്ക്കേണ്ട വിഹിതം അടയ്ക്കാത്തതാണ് കാരണം. ജോലികൾ ഏറ്റെടുത്ത കരാറുകാർ പണികൾ ഉപേക്ഷിച്ചു പോകുന്ന സാഹചര്യമാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിലുണ്ടാക്കിയ കുഴികൾ നികത്താ ത്തതിനാൽ പല സ്ഥലങ്ങളിലും വാഹനങ്ങൾക്ക് പോകാൻകഴിയാത്ത അവസ്ഥയാണ്.2024 മാർച്ച് 31-നകം പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പദ്ധതിയാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് മണ്ഡലം കൺവൻഷൻ കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ ബാങ്ക് ആരംഭിച്ചിരിക്കുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണം. വായ്കളുടെ പലിശ എഴുതിതള്ളണം. വായ്പ തുക തവണകളായി തിരിച്ചടയ്ക്കുവാൻ കാലാവധി ദീർലിപ്പിച്ചു നൽകണം. ജില്ലാ പ്രസിഡണ്ട് അഭ്യർത്ഥിച്ചു. കഞ്ഞിക്കുഴി വില്ലേജിലെ കർഷകർക്ക് പട്ടയം നൽകാൻ നടപടി സ്വീകരിക്കണം. എം.ജെ.ജേക്കബ് ആവശ്യപ്പെട. മണ്ഡലം പ്രസിഡണ്ട് ജോസ് മോടിക്കൽ പുത്തൻപുരഅധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ്, നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട്, കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ എന്നിവർ ക്ലാസുകൾ നയിച്ചു. നേതാക്കളായ വർഗീസ് സക്കറിയ, വിൻസൻറ് കല്ലിടുക്കിൽ, ലിസി ശൗര്യംകുഴിയിൽ, സിൽവി മാത്യു, ജോസ് കിഴക്കേപറമ്പിൽ, ജോസ് മുണ്ടയ്ക്കാട്ട്, മാത്യു കിഴക്കാലായിൽ സലി പീച്ചാംപാറയിൽ, ടോമി തൈലംമനാൽ, ജോയി കിഴക്കേക്കര, ,റ്റി.ഡി.ജോഷ്വാ, പി.കെ.രാമൻ, ജോയി പുതുപറമ്പിൽ , സാന്റോ തളിപ്പറമ്പിൽ ,ജോസഫ് എടാട്ടേൽ ,നിതിൻ ഷാജി, തങ്കച്ചൻ സാമുവേൽ എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസിഡണ്ടുമാർ, മണ്ഡലം കമ്മറ്റിയംഗങ്ങൾ, പോഷകസംഘടനാനേതാക്കൾ ചർച്ചകൾക്ക് നേതൃത്വം നൽകി.