തൊടുപുഴപ്രധാന വാര്‍ത്തകള്‍
പോക്സോ കേസ് പ്രതിയ്ക്ക് ശിക്ഷ പത്ത് വർഷം ജയിൽ വാസം, പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ്
ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളിയാമറ്റം വാണിയപ്പുരക്കല്‍ അജിനാസിനെയാണ് (24) പോക്സോ സ്പെഷല്‍ കോടതി ജഡ്ജി നിക്സണ് എം.ജോസഫ് ശിക്ഷിച്ചത്. 2015 മേയ് 16നായിരുന്നു കേസിനാസ്പദമായ സംഭവം.
പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. പീഡനത്തിന് ഇരയായ കുട്ടിക്കുണ്ടായ മാനസിക ആഘാതത്തിനും പുനരധിവാസത്തിനുമായി നാലുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിക്കു നിര്‍ദേശം നല്കി.
വിധിപ്പകര്‍പ്പ് ലഭിച്ച് 30 ദിവസത്തിനകം നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി. വാഹിദ ഹാജരായി.