Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

പട്ടയമില്ല; പുതിയ സമര മാർഗങ്ങളുമായി വാത്തിക്കുടിയിലെ കർഷകർ



തോപ്രാംകുടി ∙ പട്ടയത്തിനായി പതിറ്റാണ്ടുകൾ കാത്തിരുന്നിട്ടും നിരാശ മാത്രം ബാക്കിയായ വാത്തിക്കുടി പഞ്ചായത്തിലെ കർഷകർ പ്രതിഷേധത്തിനു പുതിയ മാർഗം തുറക്കുന്നു. കുടിയേറ്റ കർഷകരോടുള്ള വിവേചനം അവസാനിപ്പിക്കുക, ലാൻഡ് റജിസ്റ്ററിലെ തെറ്റിനു കർഷകരെ ശിക്ഷിക്കുന്നത് അവസാനിപ്പിക്കുക, കാർഷിക കടാശ്വാസം അനുവദിക്കുക, മനുഷ്യർക്കും കൃഷികൾക്കും നാശം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്തിന്റെ മുക്കിലും മൂലയിലും പോസ്റ്ററുകളും കട്ടൗട്ടുകളും സ്ഥാപിച്ചാണ് ഇനിയും പ്രതീക്ഷ കൈവിടാത്ത കർഷകർ പൊരുതുന്നത്.

തിരഞ്ഞെടുപ്പുകളിൽ ഒരു മുന്നണിയും വോട്ടു ചോദിച്ച് വരേണ്ടെന്നും പട്ടയ അവകാശ സമിതിയുടെ പേരിൽ സ്ഥാപിച്ച പോസ്റ്ററുകളിൽ വ്യക്തമാക്കുന്നു. മുരിക്കാശേരി, തോപ്രാംകുടി, പടമുഖം, കനകക്കുന്ന്, മേരിഗിരി തുടങ്ങി എല്ലായിടത്തും കവലകളിൽ കട്ടൗട്ടുകൾ നിരന്നു കഴിഞ്ഞു. 1955-60 കാലഘട്ടങ്ങളിൽ കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തിലും ‘കൃഷി ഭൂമി കർഷകന്’ എന്ന സർക്കാർ മുദ്രാവാക്യത്തിലും വിശ്വസിച്ചു വന്യമൃഗങ്ങളെയും മലമ്പനിയെയും അവഗണിച്ച് കുടിയേറിയ ഒരു വിഭാഗം കർഷകർക്കാണ് വാത്തിക്കുടിയിൽ ഇന്നും പട്ടയം കിട്ടാക്കനിയായത്.

1964ലെ ഭൂമി പതിവ് ചട്ടപ്രകാരം 1970 മുതൽ 1980 വരെയുള്ള കാലഘട്ടങ്ങളിൽ പ്രദേശത്തെ നല്ലൊരു വിഭാഗം കർഷകർക്ക് പട്ടയം ലഭിച്ചിരുന്നു. എന്നാൽ അന്ന് പല കാരണങ്ങൾ കൊണ്ടും പട്ടയ നടപടികൾ പൂർത്തീകരിക്കാത്തവരുടെ ഭൂമിയാണ് ഇപ്പോഴും നിയമക്കുരുക്കിൽ പെട്ട് കിടക്കുന്നത്. ഇത്തരം ഭൂമിയിൽ ഏലം കൃഷി എന്ന് രേഖപ്പെടുത്തിയതിന്റെ പേരിൽ ഇന്നും പട്ടയം ലഭിക്കാത്ത അവസ്ഥയാണുള്ളത്. TAGS:










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!