പ്രധാന വാര്‍ത്തകള്‍
പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതി കുറച്ചു; പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയും
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതിയിൽ കുറവുവരുത്തി. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിൽ നികുതി കുറച്ചതോടെ പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും ലിറ്ററിന് കുറയും.
പുതിയ വില ചൊവ്വാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. നികുതി കുറച്ചതോടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ പ്രതിവർഷം 3500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.