ഇടുക്കിപ്രധാന വാര്‍ത്തകള്‍
ഇടുക്കി സ്വദേശിനി ഭർതൃവീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ; ശരീരത്തിൽ പൊള്ളലേറ്റ പാടുകളും
കോട്ടയം പാലായിൽ യുവതിയെ ഭർതൃവീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏലപ്പാറ ചിന്നാർ സ്വദേശിനി ദൃശ്യ(26)യാണ് മരിച്ചത്. ഭർതൃവീടിന് 200 മീറ്റർ അകലെയുള്ള അയൽവാസിയുടെ പുരയിടത്തിലെ കിണറ്റിലാണ് ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ മൃതദേഹത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി കിണറ്റിൽ ചാടിയതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ദൃശ്യയുടേത് ആത്മഹത്യയല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.