ഉപ്പുതറയിൽ കുളമ്പുരോഗ പ്രതിരോധ കുത്തി വെയ്പ് കന്നുകാലികൾ ചത്ത് വീഴുന്നു. ഉപ്പുതറ കാക്കത്തോട്ടിലാണ് കന്നുകാലികൾ ചത്ത് വീഴുന്നത്.
സർക്കാരിന്റെ സമ്പൂർണ്ണ കുളുരോഗ യജ്ഞത്തിന്റെ ഭാഗമായാണ് കുളമ്പ് രോഗ പ്രതിരോധ കുത്തി വെയ്പ് നിർബന്ധ പൂർവ്വം കർഷകരെ കൊണ്ട് എടുപ്പിച്ചത്. ഇതിന് ഫീസും ഈടാക്കായിരുന്നു. കഴിഞ്ഞ 29 നാണ് ഉപ്പുതറ അഞ്ചാം വാർഡിൽ പ്രതിരോധ കുത്തിവെയ്പ് നടത്തിയത്. കിടാരികൾക്കും മൂന്നും നാലും മാസം ചിനയുള്ള പശുക്കൾക്കുമാണ് കുത്തി വെയ്പ് എടുത്തത്. കാക്കത്തോട് ചോറ്റു കുന്നേൽ ലേഖയുടെ 10 മാസം പ്രായമായ കിടാവിന് കഴിഞ്ഞ 29 ന് കത്തി വെയ്പ് എടുത്തിരുന്നു. രണ്ടാം തീയതി കുഴഞ്ഞ വീഴുകയും ഇന്ന് ചാകുകയും ചെയ്തു. കുഴഞ്ഞ് വീണ ശേഷം ഡോക്ടറെ സമീപിക്കുകയും മരുന്ന് നൽകുകയും ചെയ്തു. ഇതിനൊന്നും ഫലം കണ്ടില്ല.പാപ്പച്ചൻ പാറക്കലിന്റെ 4 മാസം ചിനള്ള പശുവിനെയാണ് കുഞ്ഞി വെയ്പ് എടുത്തത്. 5 ലിറ്റർ പാൽ ലഭിക്കുമായിരുന്നു. കുത്തി വെയ്പ് എടുത്തത് മുതൽ ഒരു തുള്ളി പാലില്ലാതെയായി. കഴിഞ്ഞ ദിവസം പശു കുഴഞ്ഞ് വീഴുകയും ചെയ്തു. ചികിത്സക്കൊടുവിൽ പതു എഴുനേറ് തിന്നു വെങ്കിലും തീറ്റതിന്നാത്തത് പശുവിന്റെ ജീവൻ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഈ മോഹൻ ജോസ് മഞ്ഞളിയിൽ , ഓലിക്കൽ ജോബി അലക്സാണ്ടർ , മറ്റത്തിൽ അതിൽ അയ്യപ്പൻ എന്നിവരുടെ കന്നുകാലികളുടെ പാല് നാലിലൊന്നായി കുറഞ്ഞു. തീറ്റയും വെള്ളവും പശുക്കളെടുക്കുന്നില്ല. ചിനയുണ്ടായിരുന്ന പശുക്കളുടെ ചിന അലസി. കോവിഡ് കാലത്ത് മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാതായതോടെ കണ്ടുകാലി വളർത്തൽ മാത്രമായിരുന്നു ഇവരുടെ വരുമാന മാർഗ്ഗം. മൃഗസംരക്ഷണ വകുപ്പിന്റെ വീഴ്ചയിൽ ഈ വരുമാനവും മുട്ടി. ഈ യെങ്ങനെ ജീവിക്കുമെന്നറിയാതെ വലയുകയാണ് ഈ കുടുമ്പങ്ങൾ. മൃഗസംരക്ഷണ വകുപ്പിന്റെ വീഴ്ചയിലുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് ഈ കുടുമ്പങ്ങളുടെ ആവശ്യം.