ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിന്റെ 16-ാം ശ്രാദ്ധാചരണം 13 മുതൽ 21 വരെ
ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിന്റെ
16-ാം ശ്രാദ്ധാചരണം 13 മുതൽ 21 വരെ
കട്ടപ്പന സെന്റ് ജോർജ് ഫൊറാന പള്ളിയിലും സെന്റ് ജോൺസ് ആശുപത്രി ചാപ്പലിലുമായി നടക്കും.
13 മുതൽ 21 വരെ
എല്ലാ ദിവസവും വൈകുന്നേരം 4.30 ന് കട്ടപ്പന സെന്റ് ജോർജ് ഫൊറാന പള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് 6 ന് ബ്രദർ ഫോർത്തുനാത്തു സിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി സെമിത്തേരിയിൽ പ്രത്യേക പ്രാർത്ഥനകളും നടക്കും.
ശ്രദ്ധചരണത്തിന്റെ ആരംഭദിനമായ
13 ന് 4.30 ന് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ ഫാദർ ജോസഫ് വെള്ളമറ്റം വിശുദ്ധ കുർബാനക്കും തുടർന്ന് ചപ്പാലിൽ പ്രത്യേക പ്രാർത്ഥനകൾക്കും മുഖ്യ കാർമികത്വം വഹിക്കും.
14 ന് ഇടുക്കി രൂപതാ വികാരി ജനറൽ ഫാദർ ജോസഫ് പ്ലാച്ചിക്കൽ, 15 ന് കട്ടപ്പന സെന്റ് ജോർജ് ഫൊറാന അസിസ്റ്റന്റ് വികാരി ഫാദർ ജോസഫ് കൊല്ലംപറമ്പിൽ,16 ന് വെള്ളയാം കുടി സെന്റ് ജോർജ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാദർ ജോസിൻ വെട്ടുകല്ലേൽ, 17 ന് നാരിയംപറ കാരുണ്യ മാതാ ആശ്രമം സുപ്പീരിയർ ഫാദർ ജോണി പുതിയ പറമ്പിൽ,18 ന് പുലിയാന്മല നവദർശനഗ്രാം ഡയറക്ടർ ഫാദർ തോംസൺ കൂടപ്പാട്ട്,19 ന് ജെ പി എം കോളേജ് പ്രിൻസിപ്പിൾ ഫാദർ ജോബിൻ പേണാട്ടുകുന്നേൽ ,20 ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറാന പള്ളി വികാരി ഫാദർ. ജോസ് കാരിവേലിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കുകയും കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യും.
അനുസ്മരണ ദിനമായ 21ന് 4 ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ വിശുദ്ധ കുർബാനയും കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടത്തും.
2014നവംബർ 22 നാണ്
ബ്രദർ ഫോർത്തുനാത്തൂസിനെ ദൈവ ദാസനായി പ്രഖ്യാപിച്ചത്. അടുത്തപടിയായി അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
തുടർന്ന് വാഴ്ത്തപെട്ടവൻ, പദവിയിലേക്കും അവസാനം വിശുദ്ധ പദവിയിലേക്കും ഉയർത്തും.
കട്ടപ്പന പള്ളി വികാരി ഫാദർ വിൽഫിച്ചൻ തെക്കേവയലിൽ, അസിസ്റ്റന്റ് വികാരി ഫാദർ. ജോസഫ് കൊല്ലംപറമ്പിൽ , ഫാദർ സുനിൽ ചെറുശ്ശേരി, പോസ്റ്റുലെറ്റർ ഫാദർ ഫ്രാൻസിസ് മണ്ണാപറമ്പിൽ, സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സഭാ സുപ്പീരിയർ ജനറൽ സിസ്റ്റർ മേഴ്സി തോമസ് തുടങ്ങിയവരാണ് ശ്രദ്ധാചാരണ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് .