Idukki വാര്‍ത്തകള്‍
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് തുളസിപ്പാറ വാർഡ് അംഗനവാടി കലോത്സവം കിളികൊഞ്ചൽ 2026ന് നാളെ (ശനി) തുളസിപ്പാറയിൽ തുടക്കമാകും

ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ തുളസിപ്പാറ വാർഡിലെ നാല് അംഗനവാടികളിലെ കുട്ടികൾ മാറ്റുരയ്ക്കുന്ന വാർഡ് തല അംഗനവാടി കലോത്സവം കിളികൊഞ്ചൽ 2026 നാളെ രാവിലെ 10 മണിക്ക് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ ഉദ്ഘാടനം ചെയ്യും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും തുളസിപ്പാറ വാർഡ് മെമ്പറുമായ സിജോ ഇലന്തൂർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും വൈസ് പ്രസിഡണ്ട് റെജി ഇലുപ്പുലിക്കാട്ട് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മേരിക്കുട്ടി പൗലോസ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ മാത്യു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്റ്റെഫി ബിനു ഗ്രാമപഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു കെ
എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിക്കും.








































































































































