San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ  നവംബർ 7 ന്




അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ  നവംബർ -7 ന്  ശനിയാഴ്ച    രാവിലെ 9 മുതൽ 3.30 വരെ നടക്കും.മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ  ഫാ. ഡോമിനിക്  വാളന്മനാൽ  കൺവെൻഷന് നേതൃത്വം നൽകും. 
രാവിലെ 8 ന് കുരിശിന്റെ വഴി,8.30ന് ജപമാല,9 ന് ദൈവവചന പ്രഘോഷണം ,12 ന് ദിവ്യ കാരുണ്യ പ്രദിക്ഷണവും   ആരാധനയും.1 ന് കൃപാഭിഷേക ശുശ്രുഷ, 2 ന് വിശുദ്ധ കുർബാന,3 ന്  റോസാമിസ്റ്റിക്ക മാതാവിന്റെ നൊവേന.  3.30 ന് കൃപാഭക്ഷണം.
കൃപാഭിഷേകം കൺവെൻഷൻ പ്രമാണിച്ച് അണക്കര മൗണ്ട്ഫോർട്ട്   ജംഗ്ഷൻ മുതൽ ധ്യാനകേന്ദ്രം  വരെയുള്ള റോഡിൽ വാഹന പാർക്കിങ്, വഴിയോര കച്ചവടങ്ങൾ  നിരോധിച്ചതായി വണ്ടൻമേട് പോലീസ്   പ്രിൻസിപ്പൽ   എസ്. ഐ.  അറിയിച്ചു . കാർ, ട്രാവലർ വാഹനങ്ങൾ ധ്യാനകേന്ദ്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും മൗണ്ട് ഫോർട്ട് സ്കൂൾ ഗ്രൗണ്ടിലും , ടൂറിസ്റ്റ് ബസുകൾ അണക്കര  പവിത്ര  ഗ്രൗണ്ടിലും, പാർക്ക് ചെയ്യേണ്ടതാണെന്നു വണ്ടൻമേട് ട്രാഫിക് പോലീസ്  അധികൃതർ  അറിയിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ്  അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!