Idukki വാര്‍ത്തകള്‍
അടിമാലിയിൽ സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയിലെ ജനാലയിലൂടെ താഴേക്ക് വീണ് ടൂറിസ്റ്റ് ബസ് ജീവനക്കാരൻ മരിച്ചു.

തിരുവനന്തപുരം പാറശാല സ്വദേശി സുജിത്ത് (25) ആണ് മരിച്ചത്. കന്യാകുമാരിയിലെ കോളേജിൽനിന്ന് വിദ്യാർത്ഥികളുമായി മൂന്നാർ സന്ദർശനത്തിനെത്തിയ ടൂറിസ്റ്റ് ബസിലെ ക്ലീനറാണ് സുജിത്ത്. കന്യാകുമാരിയിൽ നിന്ന് ഏഴ് ബസുകളിലായി കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഘം യാത്ര തിരിച്ചത്. ശനിയാഴ്ച മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അടിമാലിയിൽ മുറിയെടുത്തത്.




































































































































