നാട്ടുവാര്‍ത്തകള്‍
ജില്ലാ തല സ്കൂൾ പ്രവേശനോത്സവം കട്ടപ്പന ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ.
ഇടുക്കി ജില്ലാ തല സ്കൂൾ പ്രവേശനോത്സവം കട്ടപ്പന ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ. ഈ വർഷത്തെ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം നവംബർ 1ന് ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപഴ്‌സൻ ബീന ജോബി അധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ് പ്രവേശനോത്സവ സന്ദേശം നൽകും. ത്രിതല പഞ്ചായത്തു പ്രതിനിധികൾ, നഗര സഭാ കൗൺസിലർമാർ, വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.