നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ഗവണ്മെന്റ് ഐ ടി യില്‍ സീറ്റ് ഒഴിവ്
കട്ടപ്പന ഗവണ്മെന്റ് ഐ ടി യില്‍ 2021 അഡ്മിഷനുമായി ബന്ധപ്പെട്ട് വിവിധ ട്രേഡുകളില്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളില്‍ നിലവിലുളള ഏതാനും ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു .താത്പര്യമുളള അപേക്ഷാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ നേരിട്ട് എത്തി നിശ്ചിത മാതൃകയിലുളള അപേക്ഷ പൂരിപ്പിച്ച് എസ്.എസ്.എല്‍.സി,+2,ആധാര്‍, ജാതി സര്‍ട്ടിഫിക്കറ്റ്(എസ് സി,എസ് റ്റി ,ഒ.ഇ.സി)എന്നിവയുടെ പകര്‍പ്പുകളും,അപേക്ഷ ഫീസായ 100 രൂപ സഹിതം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 5 വൈകിട്ട് 5 വരെ. . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04868272216