മലയാള ദിനവും ഭരണഭാഷാ വാരാഘോഷവും ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും
നവംബര്‍ ഒന്ന് മലയാള ദിനമായും ഏഴു വരെയുള്ള ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാ തല ഇദ്ഘാടനം ഇന്ന് (തിങ്കളാഴ്ച) രാവിലെ മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനശേഷം ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷ ചെല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ചുമതലയുള്ള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി മലയാള ദിന സന്ദേശം നല്‍കും. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ സംബന്ധിക്കും.
മലയാളത്തില്‍ മികച്ച ഫയല്‍ തയ്യാറാക്കിയിട്ടുള്ളവര്‍ക്ക് ഭരണ ഭാഷാ സമ്മാനം വാരാചരണ സമാപനത്തിന് നല്‍കും. ഇദ്ഘാടന യോഗത്തില്‍ ജീവനക്കാര്‍ക്ക് കേരള ഗാനം ആലപിക്കാം. മലയാളം ഭരണ ഭാഷയുടെ നേട്ടം എന്ന വിഷയത്തില്‍ 11 മണിക്ക് വെബിനാര്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തും. പ്രശസ്ത സാഹിത്യകാരന്‍ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. മുരിക്കാശ്ശേരി പാവനാത്മ കോളേജ് അദ്ധ്യാപകന്‍ പ്രഫ. സന്തോഷ് ജോര്‍ജ് വിഷയം അവതരിപ്പിക്കും. നെടുമങ്ങാട് ഗവ.കോളേജ് മലയാളം അസോസിയേറ്റ് പ്രഫസര്‍ ഡോ. അജയന്‍ പനയറ വിജ്ഞപ്തി പ്രസംഗം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍ സ്വാഗതം ആശംസിക്കും. അസി. എഡിറ്റര്‍ എന്‍.ബി ബിജു നന്ദി പറയും. വിവിധ വകുപ്പ് ജീവനക്കാര്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, സാക്ഷരത പ്രവര്‍ത്തകര്‍, സന്നദ്ധ സംഘനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വെബിനാറിന്റെ ലിങ്ക്
meet.google.com/diq-ersu-qcq