മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദ ഓണേഴ്സ് പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (8547005074), മല്ലപ്പള്ളി (04692681426, 8547005033), കടുത്തുരുത്തി (8547005049), കാഞ്ഞിരപ്പള്ളി (04828206480, 8547005075) പയ്യപ്പാടി (8547005040), മറയൂര്‍ (8547005072), പീരുമേട് (04869232373, 8547005041), തൊടുപുഴ (8547005047), പുത്തന്‍വേലിക്കര (04842980324, 8547005069) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, 2026-27 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളില്‍, കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://admissions.ihrd.ac.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്കു രജിസ്ട്രേഷന് ഫീസ് 250/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100/ രൂപ എന്ന ക്രമത്തിലും അടയ്ക്കേണ്ടതാണ് (എസ്.സി/എസ്.ടി വിഭാഗത്തിന് രജിസ്ട്രേഷന് ഫീസ് 100/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50/ രൂപയും). ജൂണ്‍ 8 ന് രാവിലെ 10 മണി മുതല്‍ അപേക്ഷ ഓണ്‍ലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കി സമര്‍പ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: www.ihrd.ac.in











































































































